ചിറ്റൂർ: നല്ലേപ്പിള്ളിയിൽ നൂറുവർഷത്തിലേറെ പഴക്കുള്ള പുളിമരം കനത്തമഴയിൽ കടപുഴകി വീണു. വൈദ്യുതിത്തൂണും കമ്പികളും തകർന്നു. എരിശ്ശേരി റോഡിലെ മരമാണ് നിലംപതിച്ചത്.
മരം വയലിലേക്ക് വീണതിനാൽ അനിഷ്ടസംഭവങൾ ഒഴിവായി. കമ്പികൾപൊട്ടി വൈദ്യുതി നിലച്ചത് ഇന്നലെ വൈകുന്നേരം പുനഃസ്ഥാപിച്ചു. വാഹനസഞ്ചാരത്തിനു ഭീഷണിയായ ഉണക്കമരങ്ങൾ മുറിച്ച നീക്കണമെന്നതാണ് വാഹനയാത്രികരുടെ ആവശ്യം.